Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രേഖാ കൈമാറ്റവും ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനവും
02/12/2017
ആപ്പാഞ്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: സാഹോദര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. ആപ്പാഞ്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദിന് സൗജന്യമായി ലഭിച്ച വസ്തുവിന്റെ രേഖാ കൈമാറ്റവും ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനവും നബിദിനാഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഇന്ന് മതങ്ങള്‍ പോലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു സ്വന്തം താല്‍പര്യങ്ങള്‍ നോക്കി വിവിധ മത വിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടയ്ക്ക മ്യാലില്‍ ഖദീജാ സിദ്ധീക്കും കുംടുബവും സൗജന്യമായി നല്‍കിയ ഭൂമിയുടെ രേഖകള്‍ ഖദീജാ ഉമ്മാ ശിഹാബ് തങ്ങള്‍ക്ക് കൈമാറി. യോഗത്തില്‍ ജമാ അത്ത് പ്രസിഡന്റ് കെ.ഇ ഷെരീഫ് കൊട്ടാരത്തിപ്പറമ്പ് അധ്യക്ഷത വഹിച്ചു സയ്യിദ് പി.എം.എസ് തങ്ങള്‍ വടുതല ജമാഅത്ത് ചികിത്സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി ചടങ്ങില്‍ മുഖ്യ അതിഥികളായിരുന്ന അഡ്വ ആന്റോ ആന്റണി എം.പി, അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. അപ്പാഞ്ചിറ ജുമാ മസ്ജിദ് ഇമാം ആരിഫ് ഖാന്‍ ബാഖവി, കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ. മാത്യു മണക്കാട്, മാന്നാര്‍ സെന്റ് മേരീസ് മൗണ്ട് ചര്‍ച്ച് വികാരി ഫാ.തോമസ് മീത്തിപ്പറമ്പില്‍ .എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, മുളക്കുളം ഗ്രാമ പഞ്ചായത്തംഗം ജെസി കുര്യന്‍, കെ.ജി വിജയന്‍, രവീന്ദ്രന്‍ നായര്‍ കളപ്പുര മ്യാലില്‍, പ്രേംകുമാര്‍ ഏറന്താനം,ജമാഅത്ത് സെക്രട്ടറി സൈഫുദ്ദീന്‍ മുടൂര്‍, മുഹമ്മദ് റഫീഖ് ബാഖവി, പി.എസ് മുഹമ്മദ് കുഞ്ഞ്, സലീം നടക്കമാലില്‍ ഷാജി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.