Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോഹക്കട്ടകള്‍ കൊണ്ട് ഉപകരണങ്ങള്‍
14/11/2015
ലോഹക്കട്ടകള്‍ കൊണ്ട് ഉപകരണങ്ങള്‍ തീര്‍ക്കുന്ന വിദ്യാര്‍ത്ഥി
വൈക്കത്ത് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയില്‍ ലോഹക്കട്ടകളെ നിമിഷനേരം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഉപകരണങ്ങളാക്കി തീര്‍ത്തത്. മത്സരത്തില്‍ പങ്കെടുത്ത അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ഒരുപോലെ മികച്ചുനിന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് യു.പി തലത്തില്‍ നടന്നത്. ഇവര്‍ ലോഹക്കട്ടകളെ തൊട്ടിയും കുററിയടപ്പും കണ്ണാപ്പയും തവിയും കത്തിയും വാളുമെല്ലാമാക്കി മാററി. മത്സരത്തില്‍ പോയിന്റിടാനെത്തിയ അധ്യാപകര്‍ പോലും മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടി.