Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നബിദിനാഘോഷവും മദ്രസവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും
02/12/2017
നബിദിനാഘോഷങ്ങളുടെ ഭാഗമായി നക്കംതുരുത്ത് മുഹിയുദ്ദീന്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്ര

വൈക്കം: നക്കംതുരുത്ത് മുഹിയുദ്ദീന്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും മദ്രസവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി. രണ്ടുദിവസങ്ങളിലായി നടത്തിയ ആഘോഷപരിപാടി നക്കംതുരുത്ത് ഇമാം അബ്ദുല്‍കബീര്‍ സുഹ്‌രി ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് ജനാബ് അബ്ദുല്‍ലത്വീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജമാബ് അബ്ദുല്‍ഖാദര്‍ സ്വാഗതം പറഞ്ഞു. മുജീബ് ലത്വിഫി, അന്‍ഷാദ് അഹ്‌സനി, നൗഷാദ് മൗലവി, നിയാസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കലാമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനവും പ്രസിഡന്റ് ജനാബ് അബ്ദുല്‍ ലത്വീഫ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഘോഷയാത്രയും അന്നദാനവും നടത്തി.