Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
02/12/2017
ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലി.

വൈക്കം: താലൂക്കിലെ മുസ്‌ലിം ജമാഅത്തുകളില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാചകന്‍ മുഹമ്മദിന്റെ 1492-ാം ജന്മദിനത്തില്‍ പള്ളികള്‍ മൗലീദ് പാരായണം ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളാല്‍ ഭക്തിസാന്ദ്രമായിരുന്നു. പള്ളികളില്‍ അന്നദാനം, പായസം വിതരണം, പ്രത്യേക പ്രാര്‍ത്ഥനകള്‍, ഘോഷയാത്ര എന്നിവ നടന്നു. ഹിജ്‌റ വര്‍ഷമായ റബ്ബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ ഒട്ടുമിക്ക പള്ളികളിലും പ്രത്യേക മതപ്രഭാഷണങ്ങള്‍ ആരംഭിച്ചിരുന്നു. മദ്രറ കുട്ടികളുടെ ഇസ്‌ലാമിക കലാമത്സരങ്ങളും നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. വൈക്കം, തലയോലപ്പറമ്പ്, വെച്ചൂര്‍, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവന്‍തുരുത്ത്, കരിപ്പാടം, മണകുന്നം, വെള്ളൂര്‍, ഇറുമ്പയം, മാന്നാര്‍-പൂഴിക്കോല്‍ തുടങ്ങിയ മുസ്‌ലിം ജമാഅത്തുകളിലെല്ലാം നബിദിന ഘോഷയാത്ര നടത്തി. വിവിധ മതനേതാക്കള്‍ ഘോഷയാത്രക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി.