Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുലാഭാരം നടത്തി.
01/12/2017
വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ മൂന്നാം ഉത്സവം അഹസ്സായി ആഘോഷിച്ചതിന്റെ ഭാഗമായി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രനടയില്‍ തുലാഭാരം നടത്തുന്നു

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വൈക്കത്തപ്പന്റെ തിരുനടയില്‍ തുലാഭാരം നടത്തി. കുളിച്ച് ഈറനായി കസവ് വേഷ്ഠി അണിഞ്ഞ് കാണിക്ക അര്‍പ്പിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തിയത്. വൈക്കത്തപ്പന്റെ തിരുനടയില്‍ 19 വര്‍ഷമായി നടത്തിവരുന്ന തുലാഭാരം വഴിപാട് ഇക്കുറിയും പതിവ് തെറ്റാതെ നടത്തി. അഷ്ടമിയുടെ മൂന്നാം ഉത്സവം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ അഹസ്സായി ആഘോഷിച്ചതിന്റെ ഭാഗമായാണ് തുലാഭാരവും ക്ഷേത്രദര്‍ശനവും നടത്തിയത്. അഹസ്സിന്റെ ഭാഗമായി പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ഊട്ടുപുരയില്‍ 25 പറ അരിയുടെ പ്രാതലും നടത്തി. വൈകിട്ട് അത്താഴകഞ്ഞിയും ഉണ്ടായി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി.സെന്‍, പി.പി സന്തോഷ്, രാജേഷ് മോഹന്‍, പി.വി വിവേക്, സുധീര്‍ ഇടവട്ടം, കെ.വി പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.