Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവസ്തുതികളെക്കുറിച്ച് ഭജന നടത്തി.
01/12/2017
അഷ്ടമി രണ്ടാം ഉത്സവദിവസം താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിലെ കുട്ടികള്‍ സ്വരമണ്ഡപത്തില്‍ ശിവസ്തുതികള്‍ ആലപിക്കുന്നു

വൈക്കം: വൈക്കത്തഷ്ടമി ഒന്നും രണ്ടും ഉത്സവം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിച്ചതിന്റെ ഭാഗമായി താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ 6 കരയോഗങ്ങളിലെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സ്വരമണ്ഡപത്തില്‍ ശിവസ്തുതികളെക്കുറിച്ച് ഭജന നടത്തി. പഠനകേന്ദ്രത്തിലെ നാല്‍പതോളം കുട്ടികള്‍ ചേര്‍ന്ന് ആലപിച്ച ശിവസ്തുതികള്‍ ഭക്തി നിര്‍ഭരമായി. വൈക്കം റോയി, ഉണ്ണി വൈക്കം, ഡോലക്ക് എന്നിവര്‍ മേളം പകര്‍ന്നു. പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, താലൂക്ക് കോര്‍ഡിനേറ്റര്‍ ബി.ശിവപ്രസാദ്, കുഴിപ്പറമ്പില്‍ ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.