Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഭിനന്ദിച്ചു.
01/12/2017

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് നടത്തേണ്ടതായ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരെ സി.കെ.ആശ എം.എല്‍.എ അഭിനന്ദിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊടിയേറ്റിന് വളരെ മുന്‍പ് തന്നെ ടി.വി.പുരം, വെച്ചൂര്‍ റോഡുകള്‍ ഉള്‍പ്പെടെ ടൗണിലെ പ്രധാന റോഡുകളെല്ലാം ടാര്‍ ചെയ്യാന്‍ സാധിച്ചു. കൂടാതെ മൂത്തേടത്ത്കാവ് -വൈക്കം റോഡിന്റെ ഇരുവശങ്ങളും പുല്ല് ചെത്തി വൃത്തിയാക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി വരികയാണ്. അഷ്ടമിയുടെ 9, 10, 11, 12 ഉത്സവദിനങ്ങളില്‍ കൂടുതല്‍ ബോട്ട് ,ബസ് സര്‍വീസുകള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ഫയര്‍ഫോഴ്‌സ് സര്‍വീസും, ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ആലോചനായോഗത്തില്‍ തീരുമാനിച്ചപ്രകാരമുള്ള സ്ഥലങ്ങളില്‍ പോലീസ് വാച്ച് ടവറുകളും, സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അഷ്ടമിയുടെ തിരക്കുള്ള ദിവസങ്ങളില്‍ ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യൂ റിക്കവറി മൂലം ശുദ്ധജല വിതരണം തടസ്സപ്പെടുന്ന സാഹചര്യം ബഹു.റവന്യൂ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായതായും എം.എല്‍.എ അറിയിച്ചു. അഷ്ടമി ദിനങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഒത്തൊരുമയോടെ അഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ രാഷ്ട്രീയ പ്രേരിതമായി പ്രഹസനസമരങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് സി.കെ.ആശ.എം.എല്‍.എ അറിയിച്ചു.