Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ പ്രകടനവും ധര്‍ണയും
01/12/2017

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. തലയാഴം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന സമരത്തില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശിവന്‍കുട്ടി, ബ്ലോക്ക് സെക്രട്ടറി പി.എ അബ്ദുല്‍ അസീസ്, കെ.രാമാനുജന്‍ നായര്‍, സി.വി ഡാങ്കേ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭണത്തിന്റെ ഭാഗമായി വൈക്കത്ത് റാലിയും സമ്മേളനവും നടത്തി. വൈക്കം ടൗണ്‍ പ്രസിഡണ്ട് ജി.മോഹന്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ എം.അബു കെ.ജി രാജലക്ഷമി എം.ജി സോമനാഥ്, എം.ജെ ജോസഫ്, സി.എന്‍ രഘുനാഥന്‍ നായര്‍, വി.സുകുമാരന്‍, ടി.ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.