Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാരിററി ഫണ്ടിന്റെ ഉദ്ഘാടനം 17ന്
14/01/2016

ഉല്ലല 737-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കരയോഗ അംഗങ്ങളെ സഹായിക്കുന്നതിനായി ആരംഭിക്കുന്ന ചാരിററി ഫണ്ടിന്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞ് 3.30ന് താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കും. ഉല്ലല ശിവരഞ്ജിനി ഓഡിറേറാറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കും. എം.എസ്‌സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്‍.ചൈത്രയെ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉപഹാരം നല്‍കി ആദരിക്കും. എന്‍.എസ്.എസ് വനിതാസമാജത്തിന്റെ ഉപഹാരസമര്‍പ്പണം താലൂക്ക് വനിതായൂണിയന്‍ പ്രസിഡന്റ് ലളിതകുമാരി നിര്‍വഹിക്കും. എം.ഗോപാലകഷ്ണന്‍, എന്‍.ജി രാമചന്ദ്രന്‍, കെ.ചന്ദ്രശേഖരന്‍ നായര്‍, വിദ്യ, ജി.നന്ദഗോപാല്‍, ജി.സുരേഷ്ബാബു, ആര്‍.ചൈത്ര, സി.രാജശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.