Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണമെന്റ്
30/11/2017
സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി കോട്ടയം സഹോദയയുടെ വോളിബോള്‍ ടൂര്‍ണമെന്റ് സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി.സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കോട്ടയം സഹോദയയുടെ നേതൃത്വത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് വാര്‍വിന്‍ സ്‌കൂള്‍ മൈതാനത്ത് തുടങ്ങി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 22 ബോയ്‌സ് ടീമുകളും, 14 ഗേള്‍സ് ടീമുകളുമാണ് മത്സരിക്കുന്നത്. കേരള വോളിബോള്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി.സക്കറിയ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സഹോദയ സെക്രട്ടറി ഫാ. ഷിജു പ്രാത്താനം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജി. രഘുനാഥന്‍പിള്ള, സൂരജ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, അദുല്‍ ജോസഫ്, നസീര്‍, കലാഭവന്‍ പവിത്രന്‍, അനൂപ്. കെ.ശിവന്‍, അന്നമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.