Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടുകര്‍മ്മം നടത്തി
29/11/2017
വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്ക് വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ നിര്‍മ്മിക്കുന്ന അഷ്ടമിവിളക്കുപന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ നിര്‍മ്മിക്കുന്ന അഷ്ടമി വിളക്ക് വയ്പ് പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. തെക്കേനട കെ.എസ്.ഇ.ബി ഓഫീസിനു സമീപത്താണ് വര്‍ണദീപാലങ്കാരങ്ങളോടെ മൂന്നുനില പൂപന്തല്‍ നിര്‍മ്മിക്കുന്നത്. പ്രസിഡന്റ് കെ.പി ശിവജി, സെക്രട്ടറി പി.എന്‍ ശ്രീധരപ്പണിക്കര്‍, എം.ടി അനില്‍കുമാര്‍, ബി.ശശിധരന്‍, ജി.രഘുനാഥ്, എ.സനീഷ്‌കുമാര്‍, ടി.എന്‍ നാരായണന്‍ നായര്‍, ബിജു, ഉണ്ണി, എസ്.പ്രതാപ്, എ.ഡി അംബുജാക്ഷന്‍, ഗിരീഷ് എസ്.നായര്‍, രാജന്‍ എന്നിവര്‍ പങ്കെടുത്തു.


വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുന്മേല്‍ ഭഗവതിയ്ക്കും ശ്രീനാരായണപ്പുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ വടക്കേ നടയില്‍ നിര്‍മ്മിക്കുന്ന അഷ്ടമി വിളക്ക് പന്തലിന് കാല്‍നാട്ടി. പ്രസിഡന്റ് പി.കെ ശ്രീനിവാസന്‍, എം.സുകുമാരന്‍, അജിത്ത് വൈക്കം, കെ.എസ് ഉണ്ണികൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ മറ്റക്കാട്ടില്‍, കെ.പി റോയി, പൊന്നപ്പന്‍, ബിനോയി, കെ.ആര്‍ രാധാകൃഷ്ണന്‍, മനീഷ്, ആനന്ദ്, സുജിത്ത് എന്നിവര്‍ പങ്കെടുത്തു.


വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ ഭഗവതി സന്നിധി ട്രസ്റ്റ് നിര്‍മ്മിക്കുന്ന അഷ്ടമി വിളക്ക് പന്തലിന് കാല്‍നാട്ടി. ഏഴുനില പൂപന്തലാണ് ഇക്കുറി നിര്‍മ്മിക്കുന്നത്. ശശിധരന്‍, സുധാകരന്‍ കാലാക്കല്‍, ചന്ദ്രശേഖരന്‍നായര്‍, ശിവപ്രസാദ്, പവിത്രന്‍, മനോജ്, രമേശ്കുമാര്‍, ഹരി, വാസു, രാജന്‍, അജിമോന്‍, അനി, മധു, പ്രസാദ് എന്നിവര്‍ പങ്കെടുത്തു.