Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിയേറ്ററിയിപ്പ് നടത്തി
29/11/2017
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന അഷ്ടമി മഹോത്സവത്തിന്റെ കൊടിയേറ്ററിയിപ്പ്.

വൈക്കം: ആചാരാനുഷ്ഠാനമനുസരിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് നടന്നു. ഉഷപൂജക്കും എതൃത്ത പൂജക്കും പന്തീരടി പൂജക്കും ശേഷം അവകാശിയായ കിഴക്കേടത്ത് ശങ്കരന്‍ മൂസത് ദേവന്റെ നടക്കല്‍ നിന്നും അനുവാദം വാങ്ങി. തുടര്‍ന്ന് വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നും കൊടിയേറ്ററിയിപ്പ് നടത്തുന്നതിനുള്ള മുഹൂര്‍ത്ത ചാര്‍ത്ത് ഏറ്റുവാങ്ങി. പിന്നിട് ചമയങ്ങളില്ലാത്ത ഗജവീരന്റെ പുറത്ത് പരമ്പര്യമനുസരിച്ച് ഓലക്കുടയുമായി എഴുന്നള്ളി. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യര്‍കുളങ്ങര കുന്തീദേവി ക്ഷേത്രനടയിലും ഇണ്ടംതുരുത്തി ദേവീക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രസന്നിധിയിലും മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ച് കൊടിയേറ്റ് വിവരം അറിയിച്ചു. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് വൈക്കത്തെ നടയിലും അറിയിക്കണമെന്നതാണ് ആചാരം. ഉത്സവ വിവരം ഊരാഴ്മക്കാര്‍ ഔദ്യോഗികമായി മറ്റ് ഊരാഴ്മക്കാരെ അറിയിക്കണമെന്ന ആചാരം അനുസരിച്ചാണ് കൊടിയേറ്ററിയിപ്പ് നടത്തിയത്.