Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു
29/11/2017

വൈക്കം: ചാലപ്പറമ്പ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ പ്ലാസ്റ്റിക് കമ്പനിക്ക് കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് തീപിടിച്ചു. പുക ഉയരുന്നതുകണ്ട് അടുത്ത വീട്ടുകാരും നാട്ടുകാരും ബഹളംവെച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. പഴയ പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ശേഖരിച്ച് റീ സൈക്ലങ് നടത്തുന്ന ഫാക്ടറിയാണിത്. പ്ലാസ്റ്റിക് ഉരുക്കുന്ന മോട്ടോറിലെ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമെന്നു കരുതുന്നു. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈക്കം പോലീസ് അന്വേഷണം നടത്തിവരുന്നു.