Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസ് കണ്‍ട്രോള്‍ റൂം തുറക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (29ന്)
28/11/2017

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് പോലീസ് കണ്‍ട്രോള്‍ റൂം തുറക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (29ന്) വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് കൊടിയേറ്റിനു ശേഷം നിര്‍വ്വഹിക്കും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പുണ്യം പൂങ്കാവനം പദ്ധതിയില്‍പ്പെടുത്തി അയ്യപ്പന്‍മാരുടെ കൈയ്യിലുള്ള പ്ലാസ്റ്റിക് കിറ്റുകള്‍ മാറ്റി തുണിസഞ്ചി കൊടുക്കുന്നതിന്റെ ഉദ്ഘാടനം ജനമൈത്രി പോലീസ് കോട്ടയം ഭരണവിഭാഗം ഡി.വൈ.എസ്.പി വിനോദ് പിള്ള നിര്‍വ്വഹിക്കും. ഡി.വൈ.എസ്.പി കെ.സുഭാഷ് രചിച്ച പുണ്യം പൂങ്കാവനം സംഗീത ആല്‍ബത്തിന്റെ ആമുഖ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിനോദ് രാമനാണ്. പിന്നണി ഗായകന്‍ അഭിജിത്ത് പാടിയ ആമുഖ ഗാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്ര കൊടിയേറ്റിന് ശേഷം നിര്‍വ്വഹിക്കും. പോലീസ് സുരക്ഷ സേവനങ്ങളുടെ ഭാഗമായി കുറ്റവാളികളെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ജയില്‍ ജീവനക്കാരും ഇത്തവണ അഷ്ടമി ഉത്സവത്തിന്റെ ചുമതലയില്‍ ഉണ്ടാകും. പോലീസ് സേനയെ അഞ്ചു സോണുകളാക്കി തിരിച്ച് ഓരോ സി.ഐമാരുടെ നേതൃത്വത്തിലാണ് സേവനം ഉറപ്പാക്കിയിരിക്കുന്നത്. ബോട്ടുജെട്ടയിലും ബീച്ചിലുമായി എസ്.ഐമാരുടെ നേതൃത്വത്തില്‍ പോലീസ് സേനാഅംഗങ്ങള്‍ സേവനമനുഷ്ഠിക്കും. കായലില്‍ സ്പീഡ്‌ബോട്ടില്‍ പോലീസ് സംഘം നിരീക്ഷിക്കും. അഷ്ടമി ദര്‍ശനത്തിനായി പ്രത്യേക ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലും പരിസരത്തുമായി 50 നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡുകളില്‍ വാച്ച് ടവറുകള്‍ സ്ഥാപിക്കും. വിപുലമായ പാര്‍ക്കിംഗ് സൗകര്യമാണ് അഷ്ടമിയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. ബോയ്‌സ് ഹൈസ്‌കൂള്‍, ആശ്രമം സ്‌കൂള്‍, ലിങ്ക് റോഡ്, സ്വകാര്യവ്യക്തികളുടെ പുരയിടങ്ങള്‍, എന്നിവ പാര്‍ക്കിംഗിങ്ങിനായി സജ്ജീകരിച്ചിട്ടുണ്ട്. 12 നാളുകളായി ജാതിമതഭേദമന്യേ ആയിരങ്ങളൊഴുകിയെത്തുന്ന നാടിന്റെ മഹോത്സവദിനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.