Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനക്ലാസ്സ് ആരംഭിച്ചു.
28/11/2017

വൈക്കം: തോട്ടകം ശ്രീനാരായണഗുരു വിചാരകേന്ദ്രത്തിന്റെയും 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ആത്മോപദേശ ശതകത്തിന്റെ പഠനക്ലാസ്സ് ആരംഭിച്ചു. സി.കേശവന്‍ സ്മാരക യൂ.പി സ്‌കൂള്‍ ഹാളില്‍ ആരംഭിച്ച പഠനക്ലാസ് ശാഖായോഗം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിചാരകേന്ദ്രം പ്രസിഡന്റ് കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.ബി സുനില്‍കുമാര്‍, വിചാരകേന്ദ്രം സെക്രട്ടറി ബി മുരളീധരന്‍, ഡയറക്ടര്‍മാരായ അഡ്വ. രമണന്‍ കടമ്പറ, പി.വി സലിം, പി.എ പുരുഷോത്തമന്‍, ടി.എം രതീഷ്, വിജയന്‍ കളമ്പാട്ടുശ്ശേരി, മോഹനന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണിവരെ തോട്ടകം സി.കേശവന്‍ സ്മാരക സ്‌കൂളില്‍ നടക്കുന്ന പഠനക്ലാസ്സിന് കായകുളം വിശ്വപ്രകാശം എസ്.വിജയാനന്ദ് നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക് 8129359808, 8943345944 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.