Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഉത്സവത്തിന് 29ന് കൊടിയേറും
27/11/2017


വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് 29ന് കൊടിയേറും. രാവിലെ 6.30നും 7.30നും മധ്യേ തന്ത്രിമുഖ്യന്‍മാരായ ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് കൊടിക്കീഴില്‍ ദീപം തെളിയിക്കും. പിന്നണി ഗായിക കെ.എസ് ചിത്ര കലാമണ്ഡപത്തിലെയും സ്വരമണ്ഡപത്തിലെയും ദീപപ്രകാശനം നിര്‍വഹിക്കും. രാവിലെ ഒന്‍പതിന് ശ്രീബലി, രാത്രി ഒന്‍പതിന് കൊടിപ്പുറത്തുവിളക്ക്, വെടിക്കെട്ട് എന്നിവ നടക്കും. സ്വരമണ്ഡപത്തില്‍ രാവിലെ 7.30ന് അഷ്ടപദികച്ചേരി, എട്ടുമുതല്‍ ഉച്ചക്ക് 12 വരെ ഗീതാപാരായണം, 12 മുതല്‍ വൈകുന്നേരം ആറു വരെ സംഗീതകച്ചേരി, ആറിന് ഭജന, ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ 6.30 വരെ ശിവപുരാണപാരായണം, 7.30ന് നാമാര്‍ച്ചന, ഒന്‍പതിന് ഗീതാപാരായണം, 10ന് ഭാഗവതപാരായണം, 11ന് നാരായണീയ പാരായണം, ഉച്ചക്ക് 12 മുതല്‍ ഒന്നു വരെ സംഗീതാര്‍ച്ചന, 1.30ന് അക്ഷരശ്ലോക സദസ്സ്, 2.30ന് പുരാണ പാരായണം, വൈകുന്നേരം 4.30 മുതല്‍ ഏഴു വരെ തിരുവാതിരകളി, ഏഴിന് നൃത്തസന്ധ്യ.
30ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒന്‍പതിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ശിവസ്തുതി, ആറിന് ഭാഗവതപാരായണം, ഒന്‍പതിന് നാരായണീയ പാരായണം, ഉച്ചക്ക് 12.45 മുതല്‍ വൈകുന്നേരം ആറുവരെ സംഗീതകച്ചേരി, ആറിന് ഭജന, ഏഴു മുതല്‍ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ശിവപുരാണപാരായണം, ഉച്ചക്ക് 12ന് മൃദംഗലയവിന്യാസം, വൈകുന്നേരം നാലിന് ശിവാനന്ദലഹരി, 5.30 മുതല്‍ തിരുവാതിരകളി, ഏഴിന് ഭക്തിഗാനമേള, രാത്രി ഒന്‍പതിന് ഡാന്‍സ്.
ഡിസംബര്‍ ഒന്നിന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി ഒന്‍പതിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറു മുതല്‍ നാരായണീയ പാരായണം, ഉച്ചക്ക് 12ന് സംഗീതകച്ചേരി, രണ്ടു മുതല്‍ നാരായണീയ പാരായണം, വൈകുന്നേരം നാലിന് സംഗീതകച്ചേരി, ആറിന് സെമി ക്ലാസിക്കല്‍ സംഗീതപരിപാടി, 7.30ന് ഭക്തിഗാനമേള. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചുമുതല്‍ ഭാഗവതപാരായണം, 11ന് ഉപകരണസംഗീതം, ഉച്ചകഴിഞ്ഞ് മൂന്നിന് ഉടുക്കുപാട്ട്, വൈകുന്നേരം ആറു മുതല്‍ തിരുവാതിരകളി, രാത്രി 10ന് കുറത്തിയാട്ടം.
രണ്ടിന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി 10ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ നാരായണീയ പാരായണം, 7.15 മുതല്‍ വൈകുന്നേരം അഞ്ചു വരെ സംഗീതകച്ചേരി, ഏഴു മുതല്‍ രാത്രി 10 വരെ സംഗീതസദസ്സ്. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ ഭാഗവതപാരായണം, ഏഴിന് നാമാര്‍ച്ചന, 11ന് ഭജന്‍സ്, ഉച്ചക്ക് ഒന്നിന് ഉടുക്കുപാട്ട്, ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തിരുവാതിരകളി, വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെ ഡാന്‍സ്.
മൂന്നിന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറ് മുതല്‍ പൂത്താലം വരവ്, രാത്രി 10ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ നാരായണീയ പാരായണം, 7.15 മുതല്‍ രാത്രി എട്ടു വരെ സംഗീതകച്ചേരി, എട്ടുമുതല്‍ 10 വരെ സംഗീതസദസ്സ്. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ ഭാഗവതപാരായണം, 11ന് ഭജന്‍സ്,, ഉച്ചക്ക് 12ന് ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവാതിരകളി, ആറു മുതല്‍ രാത്രി എട്ടുവരെ ഡാന്‍സ്, എട്ടിന് കുച്ചിപ്പുടി, ഒന്‍പതിന് ഡാന്‍സ്.

 

നാലിന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി 11ന് വിളക്ക്. കൂടിപ്പൂജ വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ നാരായണീയ പാരായണം, 7.15ന് കീര്‍ത്തനാലാപനം, ഉച്ചക്ക് ഒന്നിന് അഷ്ടപദികച്ചേരി, രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ സംഗീതകച്ചേരി, ഏഴിന് സംഗീതസദസ്സ്, രാത്രി എട്ടിന് വയലിന്‍ സോളോ, ഒന്‍പതിന് സംഗീതസദസ്സ്. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, ഉച്ചക്ക് 12ന് ഓട്ടന്‍തുള്ളല്‍, ഉച്ചക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവാതിരകളി, ആറിന് ഡാന്‍സ്, ഏഴിന് നടനം, രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് ഭരതനാട്യം, 10ന് ഡാന്‍സ്.
അഞ്ചിന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ നാരായണീയ പാരായണം, 7.15 മുതല്‍ സംഗീതകച്ചേരി, 11.45നും ഉച്ചകഴിഞ്ഞ് 3.30നും വയലിന്‍ സോളോ, വൈകുന്നേരം 4.15 മുതല്‍ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ ഭാഗവതപാരായണം, ഏഴിന് ഭജന്‍സ്, ഉച്ചക്ക് 12ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം ആറു മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് സംഗീതസദസ്സ്.
ആറിന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും അവതിരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, വെളുപ്പിന് അഞ്ചിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ നാരായണീയ പാരായണം, 7.15ന് സംഗീതാരാധന, 11 മുതല്‍ രാത്രി 10 വരെ സംഗീതകച്ചേരി, 10ന് വൈക്കം കഥകളി ആസ്വാദകസംഘം ഉദ്ഘാടനം, വൈക്കം കരുണാകരന്‍ നായര്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവാതിരകളി, വൈകുന്നേരം നാലിന് പിന്നല്‍ തിരുവാതിരകളി, രാത്രി എട്ടിന് ഡാന്‍സ്, ഒന്‍പതിന് കഥക്, 10ന് മോഹിനിയാട്ടം, മേജര്‍സെറ്റ് കഥകളി, 10.30ന് പുറപ്പാട്.
ഏഴിന് രാവിലെ എട്ടിന് ഗജപൂജ, വൈകുന്നേരം നാലിന് ആനയൂട്ട്, 4.30ന് കാഴ്ചശ്രീബലി, കുടമാറ്റം, പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പാഞ്ചാരിമേളം, വെളുപ്പിന് അഞ്ചിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറു മുതല്‍ നാരായണീയ പാരായണം, 7.30ന് സംഗീതകച്ചേരി, ഒന്‍പതിന് അഷ്ടപദി കച്ചേരി, 9.45ന് പുല്ലാങ്കുഴല്‍ കച്ചേരി, 10.30 മുതല്‍ സംഗീതകച്ചേരി, രാത്രി എട്ടിന് ഹിന്ദുസ്ഥാനി സംഗീതസദസ്സ്, 9.30ന് വൈക്കത്തപ്പന്‍ സുവര്‍ണമുദ്ര സമര്‍പ്പണം. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, 10ന് ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് മൂന്നിന് മാനസജപലഹരി, വൈകുന്നേരം ഏഴു മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് ഗാനാഷ്ടമി, 10ന് മേജര്‍സെറ്റ് കഥകളി.
എട്ടിന് രാവിലെ പത്തിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് പല്ലാവൂര്‍ ശ്രീധര മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 11ന് വലിയവിളക്ക്. സ്വരമണ്പഡപത്തില്‍ രാവിലെ ആറു മുതല്‍ നാരായണീയ പാരായണം, 7.30 മുതല്‍ രാത്രി ഒന്‍പത് വരെ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, എട്ടിന് ഭക്തിഗാനസുധ, ഒന്‍പതിന് ഭക്തിഗാനമഞ്ജരി, ഉച്ചകഴിഞ്ഞ് 2.45 മുതല്‍ തിരുവാതിരകളി, വൈകുന്നേരം ആറഇന് സോപാനലാസ്യം, രാത്രി എട്ടിന് ഡാന്‍സ്, ഒന്‍പതിന് സംഗീതസദസ്സ്, 12ന് വില്‍കലാമേള. ഒന്‍പതിന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി (സേവ), രാത്രി 12ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ 6.30 വരെ നാരായണീയ പാരായണം, ഉച്ചക്ക് 12 മുതല്‍ രാത്രി ഒന്‍പത് വരെ സംഗീതകച്ചേരി, കലാമണ്ഡപത്തില്‍ രാവിലെ അഞ്ചു മുതല്‍ ഏഴു വരെ ഭാഗവതപാരായണം, ഉച്ചക്ക് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെ തിരുവാതിരകളി, ഏഴിന് രമ്യാ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നാട്യവിസ്മയം, ഒന്‍പത് മുതല്‍ ഭക്തിഗാനമേള, 11ന് ഡാന്‍സ്, പുലര്‍ച്ചെ രണ്ടിന് ഹരികഥ.

 

അഷ്ടമിദിനമായ 10ന് പുലര്‍ച്ചെ 4.30ന് അഷ്ടമിദര്‍ശനം, രാവിലെ 5.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, ഏഴിന് നാമസങ്കീര്‍ത്തനഹരി, ഒന്‍പതിന് നാഗസ്വരകച്ചേരി, ഉച്ചക്ക് ഒന്നിന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം ആറിന് ഹിന്ദുമതകണ്‍വന്‍ഷന്‍ -ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവരന്‍ രാമചന്ദ്രന്‍, രാത്രി 8.30ന് സംഗീതസദസ്സ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലര്‍ച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട്, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. 11ന് വൈകുന്നേരം ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, ഏഴിന് നൃത്തനൃത്യങ്ങള്‍, രാത്രി പത്തിന് കൂടിപ്പൂജവിളക്ക് എന്നിവ നടക്കും.
പത്രസമ്മേളനത്തില്‍ വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, വൈക്കം ഗ്രൂപ്പ് അസി. ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.പി രഘു എന്നിവര്‍ പങ്കെടുത്തു.