Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോപ്പുതൂക്കല്‍ ഭക്തി സാന്ദ്രമായി.
27/11/2017
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കല്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കല്‍ ഭക്തി സാന്ദ്രമായി. ക്ഷേത്രകലവറയില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്ന് തൂക്കി ക്ഷേത്രകാര്യക്കാരനെ ഏല്‍പ്പിച്ചു. ഉത്സവത്തിന് മുന്നോടിയായി കോപ്പുതൂക്കല്‍ നടത്തണമെന്നതാണ് ആചാരം. ക്ഷേത്രത്തിലെ ആട്ട വിശേഷമായി വരുന്ന അടിയന്തരങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. വൈക്കത്തപ്പനും ഉപദേവതമാര്‍ക്കും വിശേഷാല്‍ വഴിപാട് നടത്തിയതിന് ശേഷമാണ് ചടങ്ങ് നടന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി, സുപ്രണ്ട് ഇന്ദുകുമാരി, എ ഒ വി.കൃഷ്ണകുമാര്‍, വി.കെ ആശോകന്‍, പി.ജയശ്രീ, വിഷ്ണു വി.നായര്‍, പി.രാജീവ്, പി.എം സന്തോഷ്‌കുമാര്‍, എം.എസ് മധു, എ.ജി ചിത്രന്‍, ആര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.