Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സന്ധ്യവേലയുടെ അരിഅളക്കല്‍
27/11/2017
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി തമിഴ് വിശ്വബ്രഹ്മസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്ധ്യവേലയുടെ അരിഅളക്കല്‍ ഞായറാഴ്ച് വൈകിട്ട് ദേവസ്വം കലവറയില്‍ സമാജം ഭാരവാഹികള്‍ നടത്തുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്റിനുമുന്നോടിയായി തമിഴ് വിശ്വബ്രഹ്മസമാജം നടത്തുന്ന സന്ധ്യവേല അഹസ്സിനുള്ള അരിഅളക്കല്‍ ഞായറാഴ്ച്ച വൈകിട്ട് ദേവസ്വം കലവറയില്‍ നടന്നു. മഹാദേവക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കായി ക്ഷണിച്ചുവരുത്തപ്പെട്ട തമിഴ് വിശ്വബ്രഹ്മസമാജത്തിന് രാജഭരണകാലം മുതല്‍ നല്‍കിയ അവകാശമാണിത്. ദീപാരാധനയ്ക്ക്‌ശേഷം സമാജാംഗങ്ങള്‍ ശ്രീകോവില്‍ നടയിലെത്തി വൈക്കത്തപ്പനെ നമസ്‌ക്കരിച്ചശേഷമാണ് അരിഅളക്കല്‍ ചടങ്ങ് നടത്തിയത്. ചെയര്‍മാന്‍ എന്‍.സുന്ദരന്‍ ആചാരി, ജനറല്‍ കണ്‍വീനര്‍ ജി.നടരാജന്‍, ട്രഷറര്‍ കെ.സി.ധനപാലന്‍, ജി.രാധാകൃഷ്ണന്‍, എ.സി.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ പറ അളന്നു. കുലശേഖരമംഗലം, ബ്രഹ്മമംഗലം, മിഠായികുന്നം, ഇലഞ്ഞി, താമരക്കാട്, രാമപുരം, കിടങ്ങൂര്‍, നട്ടാശ്ശേരി, കുമാരനെല്ലൂര്‍ (54), കുമാരനെല്ലൂര്‍ (608), കുടമാളൂര്‍, ഓണംതുരുത്ത്, മേമടങ്ങ്്, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, കോയംമ്പത്തൂര്‍, ഏറ്റുമാനൂര്‍,കോട്ടയം, കോഴിക്കോട്,പിറവം,കാക്കൂര്‍, തമ്മാനിമറ്റം,മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, തൊടുപുഴ, തുടങ്ങിയ 37 കരകളിലെ സംഘടന നേതാക്കള്‍ പ്രാതലിന് അരി അളന്നു. അരി അളക്കലിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി കൃഷ്ണകുമാര്‍, മുട്ടസ്സ്മന നമ്പൂതിരി എന്നിവരും പങ്കെടുത്തു.