Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
27/11/2017
വൈക്കം ആശ്രമം സ്‌കൂളിലെ 'സഹപാഠിക്ക് ഒരു സാന്ത്വനം' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപന ചടങ്ങ്.

വൈക്കം: വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന 'സഹപാഠിക്ക് ഒരു സാന്ത്വനം' പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന രണ്ടാമത്തെ വീടിന് പുത്തന്‍പാലത്ത് ശിലയിട്ടു. നിര്‍മാണ കമ്മിറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌ക്കര്‍, ട്രഷറര്‍ എന്‍.ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ആറ് ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണ ചെലവ്. ഓരോ അധ്യയന വര്‍ഷവും നിര്‍ദ്ധനരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വീതം ഈ പദ്ധതിയില്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചു നല്‍കും. സ്‌ക്കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, സി.സുരേഷ് കുമാര്‍, വൈ. ബിന്ദു, രമാസജീവന്‍, കെ.എസ് സിന്ധു, ടി.പി അജിത്ത് എന്നിവര്‍ പങ്കെടുത്തു.