Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍ കൃഷിയില്‍ നൂറുമേനി കൊയ്ത് മടിയത്തറ സ്‌ക്കൂള്‍
27/11/2017
വൈക്കം മടിയത്തറ സ്‌ക്കൂളില്‍ നടത്തിയ കരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ഡി.വൈ.എസ്.പി കെ.സുഭാഷ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കുന്നു.

വൈക്കം: മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടത്തിയ കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ്. വൈക്കം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ സ്‌ക്കൂളിലെ ഒരേക്കര്‍ സ്ഥലത്ത് വിതച്ച നെല്ലിന്റെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ഡി.വൈ.എസ്.പി കെ.സുഭാഷ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സ്‌ക്കൂള്‍തല ജൈവ പച്ചക്കറി തോട്ടത്തിനുള്ള സംസ്ഥാന അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാങ്ങള്‍ കരസ്ഥമാക്കിയ സ്‌ക്കൂള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കരനെല്‍ കൃഷിയിലും നേട്ടം കൊയ്യുകയാണ്. വൈക്കം കൃഷിഭവനിലെ കൃഷി ഓഫീസര്‍ അനില്‍കുമാര്‍, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, മുന്‍ കൃഷി ഓഫീസര്‍ സലിമോന്‍ എന്നിവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കുട്ടികളോടൊപ്പമുണ്ട്. കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ റിട്ട. പ്രൊഫ. എന്‍.കെ ശശിധരന്‍, കിഴക്കേച്ചിറ അനി എന്നിവരുടെ സഹായവും സ്‌ക്കൂളിന് കൈത്താങ്ങായുണ്ട്. കൊയ്ത്തുത്സവത്തില്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.ഹരിദാസന്‍ നായര്‍, ജി.ശ്രീകുമാരന്‍ നായര്‍, ബിജു കണ്ണേഴത്ത്, ടി.പിസൗദാമിനി, കൃഷി അസി. ഡയറക്ടര്‍ ഹൈറുന്നിസ, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രമതി, പി.ടി.എ പ്രസിഡന്റ് രഘുവരന്‍ എന്നിവര്‍ പങ്കെടുത്തു.