Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് നാളെ
27/11/2017

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കൊടിയേറ്ററിയിപ്പ് നാളെ നടക്കും. ഉഷ പൂജ, എതൃത്ത പൂജ, പന്തീര ടി പൂജ എന്നിവയ്ക്കു ശേഷം അവകാശി കിഴക്കേടത്ത് ശങ്കരന്‍ മൂസത് ഭഗവാന്റെ അനുവാദം വാങ്ങി ചമയങ്ങളില്ലാത്ത ആനപ്പുറത്ത് ഓലക്കുടയും ചൂടി കൊടിയേറ്ററിയിക്കും. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ചു അയ്യര്‍കുളങ്ങര കുന്തീദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി ദേവീ ക്ഷേത്രത്തിലും ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും എത്തി മുഹൂര്‍ത്ത ചാര്‍ത്തു വായിച്ച് കൊടിയേറ്ററിയിക്കും. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് വൈക്കത്തെ നടയിലും അറിയിക്കണമെന്നതാണ് ആചാരം. ഉത്സവ വിവരം ഊരാഴ്മക്കാര്‍ ഔദ്യോഗികമായി മറ്റ് ഊരാഴ്മക്കാരെ അറിയിക്കണമെന്ന ആചാരം അനുസരിച്ചാണ് കൊടിയേറ്ററിയിപ്പ് നടത്തുന്നത്.