Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശല്യം മൂലം മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍.
14/01/2016

വേമ്പനാട്ട് കായലിന്റെ തീരങ്ങളില്‍ നിറഞ്ഞുകിടക്കുന്ന പോളശല്യം മൂലം മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍. തീരപ്രദേശത്ത് പോള തിങ്ങി നിറഞ്ഞിരിക്കുന്നതിനാല്‍ വള്ളം പുറത്തിറക്കാന്‍പോലും സാധ്യമല്ലാത്ത സാഹചര്യമാണ്. നൂറുകണക്കിന് മത്സ്യതൊഴിലാളികളും കക്കാവാരല്‍ തൊഴിലാളികളും തൊഴില്‍ ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിലാണ്. ഇത് നൂറുകണക്കിന് മത്സ്യതൊഴിലാളികളുടെ വരുമാനസാഹചര്യമാണ് ഇല്ലാതാക്കിയിരിക്കുന്നത്. അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് പോളനീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള സത്വരസംവിധാനം ഉണ്ടാക്കണമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍ ആവശ്യപ്പെട്ടു.