Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക സംവാദം
27/11/2017

തലയോലപ്പറമ്പ്: സാംസ്‌കാരിക സംഘടനയായ സംസ്‌കാര തലയോലപ്പറിമ്പിന്റെ ആഭിമുഖ്യത്തില്‍ 'കലാലയ രാഷ്ട്രീയ നിരോധനം' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. കുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാന്‍ ഡോ. പള്ളിപ്പുറം മുരളി വിഷയാവതരണം നടത്തി. കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ ഭരണവര്‍ഗം ആര്‍ജ്ജവ യുവതയെ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധീക്ക് മോഡറേറ്ററായിരുന്നു. ടി.എന്‍ രമേശന്‍, അഡ്വ വിവി സത്യന്‍, പി.ജി ബിജുകുമാര്‍, ഡോ. എച്ച്.എസ്.പി, പ്രഫ. ടി.ഡി മാത്യു, ഇ.എം ഇസ്മയില്‍, ഒ.കെ.ലാലപ്പന്‍, എം.കെ കണ്ണന്‍, ബേബി തോട്ടുപുറം, കെ.എസ് മണി, സുനില്‍ മംഗലത്ത്, ടി.കെ സഹദേവന്‍, ഡോ. മദനകുമാര്‍, വി.ഡി ഷാജി, ടി.എന്‍ സുരേന്ദരന്‍, പി.ആര്‍ രാജീവ്, നവാസ് ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.