Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍
25/11/2017
വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ കേരള എന്‍.സി.സി മേജര്‍ ജനറല്‍ അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വിവിധ ശാസ്ത്ര സാങ്കേതിക മാനേജ്‌മെന്റ് മേഖലകളില്‍ വിശകലനാത്മകമായ സാങ്കല്‍പ്പികതയിലൂടെയും അനിവാര്യമായ മാറ്റങ്ങളിലൂടെയും മാത്രമേ പുതിയ തലമുറയ്ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുവാന്‍ സാധിക്കുകയുള്ളവെന്ന് രാജീവ് പെട്രോ കെമിക്കല്‍സ് സി.എം.ഡി യും മുന്‍ എ.ഐ.എം.എ പ്രസിഡന്റുമായ രാജീവ് വാസ്തുപാല്‍ പറഞ്ഞു. വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു. കേരള എന്‍.സി.സി മേജര്‍ ജനറല്‍ അനൂപ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍ കണ്‍വെന്‍ഷനില്‍ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ മുന്‍ ഇന്ത്യ ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി മോഹന്‍ദാസ് മേനോന്‍, റിട്ട. ഐ.പി.എസ് ഫ്രന്റ് ലൈന്‍ അസ്സോസിയേറ്റ് എഡിറ്റര്‍ രാധാകൃഷ്ണന്‍, ജി.ആര്‍.ജി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ബാലസുബ്രഹ്മണ്യം, അസറ്റ്‌ഹോംസ് എം.ഡി സുനില്‍കുമാര്‍, മലബാര്‍ സിമന്റ് എം.ഡി രാമചന്ദ്രന്‍നായര്‍, ഐ.ഐ.എസ്.റ്റി ഷൈജുമോന്‍, ഗോവ ഡി.കുമാര്‍പിള്ള, മധുര നാഗസ്വാമി ശിവസുബ്രഹ്മണ്യം, കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ്.പി.രാജന്‍, ഗുജറാത്ത് രാജ്‌കോട്ട് ചേതന്‍ കോത്താരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം.പി സുകുമാരന്‍ നായര്‍, ചെയര്‍മാന്‍ പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്റ് ഓഡിറ്റ് ബോര്‍ഡ് കേരള ഗവണ്‍മെന്റ് കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 150 ഓളം ശാസ്ത്ര- സാങ്കേതിക- മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നയതന്ത്രം, മാനേജ്‌മെന്റ് മേഖലകളില്‍ മികച്ച സേവനം നടത്തിയ മോഹന്‍ദാസ് മേനോന്‍, സാങ്കേതിക -ശാസ്ത്ര രംഗത്ത് മികവ് കാട്ടിയ സന്തിത്ത് തണ്ടേശ്ശേരി, സാമൂഹിക വികസന രംഗത്ത് നേട്ടം കൈവരിച്ച വൈക്കം എമേര്‍ജിംഗ് എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. വൈകിട്ട് അസ്സോസിയേഷന്‍ പ്രസിഡന്റ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് സി.എം.ഡി മധു.എസ്.നായര്‍ മുഖ്യപ്രഭാഷണം നടത്തി. റ്റി.ആര്‍.എസ് മേനോന്‍, ജി.ശിവകുമാര്‍, വി.വേണു എന്നിവര്‍ പ്രസംഗിച്ചു .