Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ത്തിക ഉത്സവത്തിന്റെ ആദ്യദിനം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിച്ചു.
25/11/2017
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഒന്നാം ഉത്സവം സംയുക്ത എന്‍.എസ്.എസ്. കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് അഹസ്സിനുള്ള അരിഅളക്കുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ആദ്യദിനം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിച്ചു. കൊടിയേറ്റിനുശേഷം നാലമ്പലത്തിനകത്ത് അഹസ്സിനുള്ള അരി അളന്നു. 697-ാം നമ്പര്‍ വടക്കേമുറി, 814-ാം നമ്പര്‍ പടിഞ്ഞാറെമുറി, 958-ാം നമ്പര്‍ തെക്കേമുറി, 634-ാം നമ്പര്‍ ഇരുമ്പൂഴിക്കര എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു അഹസ്സ് ആഘോഷം. വാതക്കോട്ട് ഇല്ലത്ത് ശങ്കരന്‍ മൂസത് അരിഅളന്ന് ദേവസ്വം അധികാരികള്‍ക്ക് കൈമാറി. സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കരമാരാര്‍, കരയോഗം ഭാരവാഹികളായ പി.ജി.ഷണ്‍മുഖന്‍, കെ.രാജശേഖരന്‍നായര്‍, അനില്‍കുമാര്‍, വിജയശങ്കര്‍, വിക്രംകുമാര്‍നായര്‍, ആര്‍.രവികുമാര്‍, അശോക്.ബി.നായര്‍, ടി.ആര്‍.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.