Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയാസ്തമന പൂജയും പന്തീരായിരം അര്‍ച്ചനയും
25/11/2017
എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ കാര്‍മ്മികത്വത്തില്‍ ബ്രഹ്മകലശം പുറത്തേക്കെഴുന്നള്ളിച്ചപ്പോള്‍

വൈക്കം: എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉദയാസ്തമന പൂജയും പന്തീരായിരം അര്‍ച്ചനയും നടത്തി. ശനിയാഴ്ച്ച തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കലശപൂജ, കലശാഭിഷേകം എന്നിവയ്ക്ക് ശേഷം പന്തീരായിരം അര്‍ച്ചന നടത്തി. തുടര്‍ന്ന് ബ്രഹ്മകലശം പുറത്തേക്കെഴുന്നള്ളിച്ചു. മേല്‍ശാന്തി മിഥുന്‍, ശാന്തിമാരായ കുമാരന്‍, രാജന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് എം.എല്‍ അജികുമാര്‍, സെക്രട്ടറി പി.വി സജീവ്, ബാബു പൂന്തോട്ടം, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ, സെക്രട്ടറി ബിന്ദു ബാബു, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഹരി എന്നിവര്‍ നേതൃത്വം നല്‍കി.