Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കനിവിന്റെ ചുവരുകള്‍'ക്ക് ടി.വി.പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ തുടക്കമായി
25/11/2017
ടി.വി.പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കനിവിന്റെ ചുവരുകള്‍ക്ക് പിന്നണി ഗായകന്‍ ദേവാനന്ദും, ഡോ.കല്‍ക്കി സുബ്രഹ്മണ്യവും വര്‍ണങ്ങള്‍ പകരുന്നു.

വൈക്കം: ട്രാന്‍സ്‌ഫോര്‍മേഷന്‍ കൂട്ടായ്മയായ സഹോദരി ഫൗണ്ടേഷന്റെ ബഹുമുഖപരിപാടികളില്‍ ഒന്നായ 'കനിവിന്റെ ചുവരുകള്‍'ക്ക് ടി.വി.പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ തുടക്കമായി. സഹോദരി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. കല്‍ക്കി സുബ്രഹ്മണ്യം, സിനിമനടി സോണിയ മല്‍ഹാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘമാണ് സ്‌ക്കൂള്‍ ചുവരുകളില്‍ വര്‍ണ ചിത്രങ്ങള്‍ ഒരുക്കുന്നത്. ആദിവാസികള്‍ക്കിടയിലും ആന്‍ഡമാന്‍ ദ്വീപുകളിലും ഇതുപോലുള്ള പരിപാടികള്‍ ആവതരിപ്പിച്ചിരുന്നു. ജില്ലയില്‍ ടി.വി പുരം സ്‌ക്കൂളാണ് കനിവിന്റെ ചുവരുകള്‍ക്കായി തെരഞ്ഞെടുത്തത്. ട്രാന്‍സ് ജെന്റേഴ്‌സ് സമൂഹത്തിന്റെ ഭാഗമാണെന്ന പ്രചരിപ്പിക്കുകയാണ് കനിവിന്റെ ചുവരുകളിലൂടെ ലക്ഷ്യമിടുന്നത്. ഇവരോടൊപ്പം സന്ധ്യ, അഭിനയ, സൗന്ദര്യ ഗോപന്‍ എന്നിവരുമുണ്ട്. ഇവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുള്ള കുട്ടികളുടെ ആവേശത്തില്‍ ഇവര്‍ സമൂഹത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു. പിന്നണി ഗായകന്‍ ദേവാനന്ദും, ഡോ. കല്‍ക്കി സുബ്രഹ്മണ്യവും ചുവരുകളില്‍ വര്‍ണങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ സ്‌ക്കൂള്‍ മൈതാനിയില്‍ നിറഞ്ഞ കുഞ്ഞുമനസ്സുകളില്‍ ഇവരോട് സ്‌നേഹാദരം ഇരമ്പി. ഇതോടനുബന്ധിച്ച് സ്‌ക്കൂള്‍ മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഡോ. കല്‍ക്കി സുബ്രഹ്മണ്യം, സോണിയ മല്‍ഹാര്‍, കവിത റെജി, ഗീത ജോഷി, പ്രിന്‍സിപ്പാള്‍ കെ.സി ലൈലമ്മ, ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ഷാലിമോള്‍, പി.ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.