Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണാഭമായി തിരുപുരം പകല്‍പ്പൂരം
25/11/2017
തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന പകല്‍പൂരം.

തലയോലപ്പറമ്പ്: തിരുപുരം പകല്‍പ്പൂരം വര്‍ണാഭമായി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ക്ഷേത്രത്തിനു തെക്കുവശത്തുള്ള മൈതാനിയില്‍ താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി ദീപ്രകാശനം നടത്തിയതോടെ പൂരചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍, വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ പി.എന്‍ ഗണേശന്‍ പോറ്റി, വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മേള ചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്വത്തില്‍ നടത്തിയ പാണ്ടിമേളത്തോടൊപ്പം പതിനഞ്ചു ഗജരാജാക്കന്‍മാര്‍ ചമയങ്ങളണിഞ്ഞ് പൂരമൈതാനിയില്‍ നിരന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന കലാവിരുന്നായി. തൃശൂര്‍ പൂരത്തിനു സമാനമായ ബഹു വര്‍ണങ്ങളോടും നിലകളോടും കൂടിയ കുടമാറ്റം, മയിലാട്ടം എന്നിവ കാണികള്‍ക്ക് മിഴിവേകി. പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റി. ഗജരാജന്‍മാരായ കൊങ്ങാട് കുട്ടിശങ്കരന്‍, ചിറങ്ങര ശ്രീറാം, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍, മധരപ്പുറം കണ്ണന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, വേമ്പനാട് അര്‍ജുനന്‍, തിരുനക്കര ശിവന്‍, ഉട്ടോളി പ്രസാദ്, മരുതൂര്‍ കുളങ്ങര മഹാദേവന്‍, ചുരൂര്‍മഠം രാജശേഖരന്‍, ചിറക്കാട്ട് കണ്ണന്‍, കോട്ടനാട്ടു കണ്ണന്‍, മഞ്ഞക്കടമ്പില്‍ വിനോദ്, ചെറായി പരമേശ്വരന്‍ എന്നിവര്‍ അകമ്പടി സേവിച്ചു. ഇന്നു വൈകുന്നേരം ഏഴിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.