Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് പിടികൂടി
25/11/2017

വൈക്കം: താലൂക്കിലെ കഞ്ചാവ് വേട്ട തുടരുന്നു. വൈക്കം റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നു യുവാക്കളെ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി. പോണ്ടിച്ചേരി മാഹി സ്വദേശി വൈശാഖ് (18), വെച്ചൂര്‍ ഇടയാഴം പള്ളിപ്പറമ്പില്‍ ജാക്‌സണ്‍ (21), മകയിര ഭവനില്‍ അര്‍ജുന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്രോളിങിനിടെ വെച്ചൂര്‍ പുത്തന്‍പാലത്തുനിന്നും സംശയാസ്പദമായി കണ്ട മാഹി സ്വദേശിയായ യുവാവനെ ചോദ്യം ചെയ്യുകയും കയ്യില്‍നിന്ന് പൊതികളിലാക്കിയ കഞ്ചാവ് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് കൂട്ടുചേര്‍ന്ന് കഞ്ചാവ് വലിക്കുന്നയാളുടെ വീടു മനസ്സിലാക്കി ജാക്‌സണ്‍ന്റെ വീട്ടില്‍ റെയ്ഡ് നടത്തി കൂടുതല്‍ കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഞ്ചാവ് എത്തിച്ചുനല്‍കുന്ന കണ്ണിയിലെ അപ്പു എന്നുവിളിക്കുന്ന അര്‍ജ്ജുനെ കഞ്ചാവ് ആവശ്യക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് 500 രൂപയ്ക്ക് വില്‍ക്കുന്ന വിവിധ പൊതികളുമായി കല്ലറയില്‍ നിന്നു പിടികൂടിയത്. ഇയാള്‍, യുവാക്കള്‍ക്കും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് കമ്മീഷന്‍ വ്യവസ്ഥയില്‍ കല്ലറയിലുള്ള കൃഷ്ണന്‍ വാവ എന്നുവിളിക്കുന്ന അഖില്‍ റെജി എന്നയാളില്‍നിന്നും വാങ്ങി എത്തിച്ചുകൊടുക്കുന്നയാളാണെന്നു വിവരം ലഭിച്ചു. തുടര്‍ന്ന് അഖില്‍ റെജിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കില്‍ കടന്നുകളഞ്ഞു. അഖിലിനെ പിടികൂടാനും കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനുമുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ജെ റാഫേല്‍, കെ.വി അഭിലാഷ്, പി.എല്‍ റോബിമോന്‍, കെ.ജി ജോസഫ്, ടി.എ യേശുദാസ്, വി.സുമേഷ്, കെ.എം അഭിലാഷ്, കെ.അനില എന്നിവര്‍ പങ്കെടുത്തു.