Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ന്യായ വില വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
24/11/2017
സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉദയനാപുരം പഞ്ചായത്തില്‍ അനുവദിച്ച നിര്‍മ്മിതി ന്യായ വില വിപണന കേന്ദ്രം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ വീടില്ലാത്തവരാണെന്നും 158000 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി ഇല്ലാത്തവരാണെന്നും ഈ ദുരവസ്ഥയ്ക്ക് പരിഹാരമായാണ് സമ്പൂര്‍ണ്ണ ഭവനദാന പദ്ധതിക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാവര്‍ക്കും വാസയോഗ്യമായ വീട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ അതിന് താങ്ങേകാന്‍ ജനപങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണ സാമഗ്രികള്‍ സമാഹരിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉദയനാപുരം പഞ്ചായത്തില്‍ അനുവദിച്ച ന്യായ വില വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 750 ചതുരശ്ര വിസ്താരത്തിന് താഴെ നിര്‍മ്മിക്കുന്ന എല്ലാ വീടുകള്‍ക്കും 15 ശതമാനം വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതാണ് നിര്‍മ്മിതി കേന്ദ്രത്തിന്റെ കലവറ എന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലൊടി അദ്ധ്യക്ഷത വഹിച്ചു. നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. നിര്‍മ്മിതി കേന്ദ്രം ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍.ജയന്‍, പി.സുഗതന്‍, കെ.വി ഉദയകുമാര്‍, പി.എസ്. മോഹനന്‍, പി.ഡി ജോര്‍ജ്ജ്, മിനി മോള്‍ ചാക്കോ, കെ.എസ് സജീവന്‍, പി.മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.