Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പടയൊരുക്കം ജാഥയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കി
24/11/2017
പടയൊരുക്കം ജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു.

വൈക്കം: ട്രഷറികള്‍ പൂട്ടിയത് സോഫ്റ്റ് വെയറിന്റെ തകരാര്‍ മൂലമാണെന്ന് പറയുന്നുണ്ടെങ്കിലും അതല്ല കാരണം മറിച്ച് കേരള സര്‍ക്കാരിന്റെ സോഫ്റ്റ് വെയര്‍ തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെയും കേരളത്തിലെയും ഗവണ്‍മെന്റുകളുടെ ഭരണകെടുകാര്യസ്ഥത തുറന്നു കാട്ടുന്നതിനുവേണ്ടിയുള്ള പടയൊരുക്കമാണിത്. ജാഥയുടെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിനിലൂടെ ഒരു കോടിയില്‍പ്പരം ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ കഴിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും രമേശ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ ഒപ്പുകള്‍ നല്‍കി സഹകരിച്ചത് ഭരണക്കാര്‍ക്കുള്ള ഒരു താക്കീതായി വേണം കരുതേണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാടശേഖരങ്ങളിലെ കൊയ്തുകൂട്ടിയ നെല്ലുമായി കാത്തിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഹരിത കേരള പദ്ധതിയുടെ പേരു പറഞ്ഞുകൊണ്ട് ജനങ്ങളെ പറ്റിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകാത്തതുകൊണ്ടാണ് വിലക്കയറ്റംപിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു.