Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുടെ സമൂഹസന്ധ്യ വേലകള്‍ക്ക് ഇന്ന് തുടക്കം
24/11/2017
വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടന്ന വൈക്കം സമൂഹത്തിന്റ സന്ധ്യ വേലക്കുള്ള പ്രതലിന്റെ അരി അളക്കല്‍ ചടങ്ങ്

വൈക്കം: അഷ്ടമിയുടെ മുന്നോടിയായി നടക്കുന്ന സമൂഹസന്ധ്യ വേലകള്‍ ഇന്ന് തുടങ്ങും. ആദ്യ സമൂഹസന്ധ്യവേലയായ വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയുടെ അരിയളക്കല്‍ ക്ഷേത്രകലവറക്കുസമീപം ആചാരപൂര്‍വം നടന്നു. ചടങ്ങില്‍ സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സെക്രട്ടറി എന്‍ മഹാദേവ അയ്യര്‍, കെ.വൈദ്യനാഥന്‍, കെ.സി കൃഷ്ണമൂര്‍ത്തി , ശിവരാമ കൃഷ്ണന്‍, ശ്രീകാന്ത്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കൃഷ്ണകുമാര്‍, മുട്ടസ്സുമന നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. സന്ധ്യവേലയുടെ ഭാഗമായി ഇന്ന് രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിക്കും. 26ന് തെലുങ്ക് സമൂഹത്തിന്റെയും 27ന് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെയും സന്ധ്യ വേലകള്‍ നടക്കും. 28ന് വടയാര്‍ സമൂഹത്തിന്റെ സന്ധ്യവേലയോടെ സമൂഹസന്ധ്യവേലകള്‍ സമാപിക്കുന്നത്. വൈക്കം സമൂഹത്തിന്റെയും വടയാര്‍ സമൂഹത്തിന്റെയും സന്ധ്യവേലകളുടെ ഭാഗമായി ഒറ്റപ്പണം സമര്‍പ്പിക്കല്‍ ചടങ്ങും നടക്കും. ഇന്ന് വൈകുന്നേരം ദീപാരാധനക്കു ശേഷം ബലിക്കല്‍പ്പുരയില്‍ ശ്രീകോവില്‍ നടക്കു നേരേയാണ് ഒറ്റപ്പണം സമര്‍പ്പണം നടക്കുന്നത്.