Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപശിഖാപ്രയാണം
24/11/2017
കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സമ്മേളന നഗറിലേക്ക് കൊണ്ടുപോകുന്ന ദീപശിഖാപ്രയാണം എ.ഐ.ടി.യു.സി യൂണിയന്‍ സംസ്ഥാന സെക്രട്ടറി റ്റി.എന്‍ രമേശന്‍ ജാഥാ ക്യാപ്റ്റന്‍ സി.എ അനീഷിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കോട്ടയത്ത് നടക്കുന്ന കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖാപ്രയാണം വൈക്കത്ത് നിന്ന് പുറപ്പെട്ടു. എ.ഐ.ടി.യു.സി യൂണിയനിലെ സി.കെ വിശ്വനാഥന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ സി.എ അനീഷിന് ദീപശിഖ കൈമാറി എ.ഐ.ടി.യു.സി യൂണിയന്‍ സംസ്ഥാന സെക്രട്ടറി റ്റി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍ വിജയന്‍, കെ.ഡി വിശ്വനാഥന്‍, ആര്‍ മനോജ്കുമാര്‍, പി.ജയകൃഷ്ണന്‍, പി.എസ് പുഷ്പമണി, എന്‍ സുദേവന്‍, പി.ആര്‍ ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.