Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ത്യയിലെ ആദ്യ സോളാര്‍ബോട്ടിനെ തേടി ഗോവ മന്ത്രി വൈക്കം ബോട്ടുജെട്ടിയില്‍
24/11/2017
ഗോവയിലെ ഗതാഗത മന്ത്രി ആര്‍.എ ധാവലികറും സംഘവും വൈക്കത്തെ സോളാര്‍ ബോട്ടില്‍ യാത്ര നടത്തുന്നു.

വൈക്കം: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് ആയ ആദിത്യയെ തേടി ഗോവ മന്ത്രി വൈക്കം ബോട്ടുജെട്ടിയിലെത്തി. ഗോവയിലെ പൊതുമരാമത്ത്-ഗതാഗത-റിവര്‍ നാവിഗേഷന്‍ മന്ത്രിയായ ആര്‍.എ ധാവലികര്‍ ആണ് ഇന്നലെ രാവിലെ 10.30ന് വൈക്കം ജെട്ടിയില്‍ എത്തിച്ചേര്‍ന്നത്. വിനോദ് സഞ്ചാര കേന്ദ്രമായ ഗോവയില്‍ സോളാര്‍ ബോട്ട് സര്‍വീസിനുള്ള സാധ്യതകള്‍ സംബന്ധിച്ച് പഠിക്കുന്നതിനുവേണ്ടിയാണ് മന്ത്രി സോളാര്‍ ബോട്ട് നേരില്‍ കാണാന്‍ എത്തിയത്. ശബ്ദ പരിസര മലിനീകരണം ഇല്ലാതെ സര്‍വീസ് നടത്തുന്ന ബോട്ട് ഗോവ വിനോദ സഞ്ചാര കേന്ദ്രത്തിന് പുത്തന്‍ അനുഭവമായിരിക്കും. ജെട്ടിയില്‍ എത്തിയ മന്ത്രി സോളാര്‍ ബോട്ടില്‍ കയറി തവണക്കടവിലേക്കും തിരിച്ചും യാത്ര നടത്തി. വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിച്ച നടത്തിയ യാത്ര മന്ത്രിയ്ക്ക് നവ്യാനുഭമായി മാറി. സുന്ദരവും ആനന്ദകരവും ആയ അനുഭവമാണ് സോളാര്‍ ബോട്ടിലൂടെയുള്ള യാത്രയെന്ന് മന്ത്രിയുടെ കൂടെയുള്ളവരും അഭിപ്രായപ്പെട്ടു. മന്ത്രിയോടൊപ്പം ബോട്ടുയാത്രയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴന്‍ എന്നിവരും ഉണ്ടായിരുന്നു.