Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിക്കൂറ സമര്‍പ്പണം നടന്നു.
24/11/2017
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന് കൊടികയറ്റാനുള്ള കൊടിക്കൂറ വടയാര്‍ ആലുങ്കല്‍ എക്‌സലന്റ് പ്രതാപചന്ദ്രന്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നു.

വൈക്കം: ക്ഷേത്രനഗരിയെ ഭക്തി സാന്ദ്രമാക്കി വൈക്കത്തഷ്ടമിക്കും തൃക്കാര്‍ത്തിക മഹോല്‍സവത്തിനും മുന്നോട്ടിയായുള്ള കൊടിക്കൂറ സമര്‍പ്പണം നടന്നു. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ സ്വര്‍ണ ധ്വജങ്ങളില്‍ ദേവചൈതന്യം ആവാഹിച്ചു ആരോഹണം ചെയ്യുന്ന, ഒന്‍പതു വര്‍ണങ്ങളില്‍ വിവിധതരം അലങ്കാര വസ്തുക്കള്‍ തുന്നിച്ചതാണ് കൊടിക്കൂറ. ഇന്നലെ രാവിലെ 9.45ന് ഉദയനാപുരം ക്ഷേത്രത്തിലും 10.45ന് വൈക്കം മഹാദേവ ക്ഷേത്രനടയിലും കൊടിക്കൂറ സമര്‍പ്പിച്ചു. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയി ല്‍ അഷ്ടദള പത്മങ്ങളും ചന്ദ്രക്കലയും വിവിധതരം കല്ലുകളും തുന്നിചേര്‍ത്തിട്ടുണ്ട്.
നന്ദികേശ്വരന്‍, മാന്‍, ചന്ദ്രക്കല, കുമിള ഇവ വൈക്കത്തെ കൊടിക്കുറയില്‍ പതിപ്പിച്ചിട്ടുണ്ടുണ്ട്. ക്ഷേത്ര ചമയനിര്‍മാണ വിദഗ്ധനായ ചെങ്ങന്നൂര്‍ മുണ്ടന്‍ കാവ് ആലത്തൂര്‍ കെ.ജി സാജന്‍ 28 ദിവസം കൊണ്ടാണ് കൊടിക്കുറകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വടയാര്‍ ആലുങ്കല്‍ ആര്‍.പ്രതാപചന്ദ്രന്‍, ജ്യോതിചന്ദ്രന്‍ എന്നിവര്‍ വഴിപാടായാണ് കൊടിക്കൂറ സമര്‍പ്പിച്ചത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ക്യഷ്ണകുമാര്‍, സബ് ഗ്രൂപ്പ് ഓഫിസര്‍മാരായ ശിവശങ്കര മാരാര്‍, വി.കെ അശോക് കുമാര്‍, ഉപദേശക സമിതി പ്രസിഡണ്ട് അഡ്വ. പി.രാജീവ്., സെക്രട്ടറി പി.എം സന്തോഷ് കുമാര്‍ എന്നിവര്‍ കൊടിക്കൂറ ഏറ്റുവാങ്ങി. പിന്നിട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പക്കല്‍ നിന്നും അവകാശിയായ മൂസത് ഏറ്റുവാങ്ങി.