Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതി
23/11/2017
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ നടപ്പാക്കുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് വച്ച് കൊടുക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: അന്തി ഉറങ്ങാന്‍ കിടപ്പാടമില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട് വച്ച് കൊടുക്കാന്‍ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ 'സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതി' ആവിഷ്‌ക്കരിച്ചു. 600 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ 6 ലക്ഷം രൂപ ചെലവിലാണ് ഒരു വീട് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം 12 ലക്ഷം രൂപ ചെലവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീട് നല്‍കും. തുടര്‍ന്നുള്ള ഓരോ അദ്ധ്യായന വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. നിര്‍ദ്ധന കുടുംബങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് വാസ യോഗ്യമായ വീട് വച്ച് നല്‍കാന്‍ എന്‍.എസ്.എസ് യൂണിറ്റുകളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും, പി.റ്റി.എ യും, മാനേജ്‌മെന്റും, ഉല്ലല ഓംകാരശ്വരം ദേവസ്വവും കൈകോര്‍ക്കുകയാണ്. ആദ്യ വീടിന്റെ ശിലാസ്ഥാപനം തലയാഴം ഗ്രാമപഞ്ചായത്തിലെ പള്ളിയാട് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ട്രഷറര്‍ എന്‍.ബാബുരാജ്, കോര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കര്‍, രക്ഷാധികാരി രമാ സജീവന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ കെ.എസ് സിന്ധു, റ്റി.പി അജിത്ത് എന്നിവര്‍ പങ്കെടുത്തു.