Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യസായി സംഗീത ഉത്സവത്തിനു പരിസമാപ്തി
23/11/2017
സത്യസായി സംഗീത ഉത്സവത്തിന്റെ പരിസമാപ്തി കുറിച്ച് നടന്ന ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം

വൈക്കം: ഭക്തിയും രാഗവും താളവും സമന്വയിച്ച ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം സത്യസായി സംഗീത ഉത്സവത്തിന് നിറവേകി. പഞ്ചരത്‌നത്തിന്റെ അഞ്ച് കൃതികളാണ് നൂറിലധികം കലാകാരന്മാര്‍ ചേര്‍ന്ന് ആലപിച്ചത്. ആറ് നാള്‍ നീണ്ട സംഗീത ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്നതായിരുന്നു വൈക്കം സത്യസായി സേവാസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനം. സംഗീതജ്ഞരായ എന്‍.പി രാമസ്വാമി, പ്രൊഫ. പി.ആര്‍ കുമാര കേരളവര്‍മ്മ, പ്രൊഫ. മാവേലിക്കര സുബ്രഹ്മണ്യം, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, വൈക്കം രാജമ്മാള്‍, ഡോ. മാലിനി ഹരിഹരന്‍, മാതംഗി സത്യമൂര്‍ത്തി, അമ്പലപ്പുഴ തുളസി, താളവാദ്യ വിദ്വാന്മാരായ ഡോ. പത്മ എസ്.തമ്പുരാന്‍, വിവേക് ആര്‍.ഷേണായി, നെടുമങ്ങാട് ശിവാനന്ദന്‍, ഡോ. എം.എന്‍ മൂര്‍ത്തി, പ്രൊഫ. പാറശാല രവി, ആലുവ രാജേഷ്, തൃക്കാക്കര വൈ.എന്‍ ശാന്താറാം, ബാലുശ്ശേരി കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഞ്ചരത്‌ന കീര്‍ത്തനാലാപനം.