Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് റൂട്ടില്‍ ജങ്കാര്‍ സര്‍വ്വീസില്‍ വാഹന തിരക്ക്
23/11/2017
വൈക്കം ജങ്കാര്‍ ജെട്ടിയില്‍ അനുഭവപ്പെടുന്ന വാഹനതിരക്ക്.

വൈക്കം: വൈക്കം-തവണക്കടവ് റൂട്ടില്‍ ജങ്കാര്‍ സര്‍വ്വീസില്‍ വാഹന തിരക്ക് നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു. ചില സമയങ്ങളില്‍ തിരക്ക് ആശുപത്രി മുതല്‍ പടിഞ്ഞാറെനട വരെയുളള റോഡില്‍ ഉണ്ടാക്കുന്ന കുരുക്ക് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലപ്പോള്‍ ആശുപത്രി റോഡ് വരെ വാഹനങ്ങള്‍ കാത്തു കിടക്കേണ്ട അവസ്ഥയാണ്. കായല്‍ കടന്ന് അക്കരെ എത്തുന്നതിനുള്ള നിര്‍മാണ സാമഗ്രികളും മറ്റ് ഇതര വസ്തുക്കളുമായി പോകുന്ന വാഹനങ്ങളുടെ തിരക്കാണ് ഇവിടെ. രണ്ടു ജങ്കാര്‍ സര്‍വീസ് നടത്തേണ്ട ഈ ഫെറിയില്‍ ഒരു സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. രണ്ട് ജങ്കാര്‍ ഇവിടെ സര്‍വ്വീസ് നടത്തിയെങ്കിലും ഒരു ജങ്കാര്‍ അറ്റകുറ്റ പണിക്കിനുവേണ്ടി കൊണ്ടുപോയി എങ്കിലും നാളിതുവരെ തിരിച്ചെത്തിയിട്ടില്ല. നേരേകടവ്-മാക്കേക്കടവ് പാല നിര്‍മാണം ആരംഭിച്ചതോടെ ഉദയനാപുരം പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന നേരേകടവ്-മാക്കേക്കടവ് സര്‍വീസ് നിലച്ചതോടുകൂടിയാണ് വൈക്കം-തവണക്കടവ് ഫെറിയിലേക്ക് വാഹനങ്ങളുടെ തിരക്കു വര്‍ദ്ധിച്ചത്. ഇപ്പോള്‍ ചരക്കു വാഹനങ്ങളുമായി ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ മാത്രമേ കായിലിന് അക്കരെ കടക്കാനാവൂ. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഈ സര്‍വീസ് വാഹന യാത്രക്കാര്‍ക്കു സുഗമമായി പോകുന്നതിനും മറ്റും സഹായകരമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ നിന്നും അറ്റകുറ്റപണിക്കു കൊണ്ടുപോയ ജങ്കാര്‍ കൂടി ഇവിടെ കൊണ്ടുവന്ന് സര്‍വീസ് ആരംഭിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം