Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് മില്‍ക്ക് സൊസൈററീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
14/01/2016

കുളമ്പുരോഗം വ്യാപകമായതിനെ തുടര്‍ന്ന് ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് കേരള സ്റ്റേററ് മില്‍ക്ക് സൊസൈററീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചികിത്സക്കായി മൃഗാശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. രോഗം പാല്‍ ഉല്‍പാദനത്തെയും ബാധിച്ചു. പശുക്കള്‍ ചത്തതുമൂലം പല ക്ഷീരകര്‍ഷകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. ദൈനംദിന ചെലവുകള്‍ക്കുപോലും മാര്‍ഗമില്ലാതെയും വലിയ വിലകൊടുത്ത് മരുന്നുകള്‍ വാങ്ങാന്‍ നിവൃത്തിയില്ലാതെയും വിഷമിക്കുന്ന ക്ഷീരകര്‍ഷകരെ അടിയന്തിരമായി സഹായിക്കണമെന്ന് അസോസിയേഷന്‍ ബ്ലോക്ക് സെക്രട്ടറി യു.ബേബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.