Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിലം ഏറ്റെടുത്ത് കൃഷിയോഗ്യമാക്കണം
22/11/2017

വൈക്കം: ചെമ്പ് പഞ്ചായത്തിന്റെ നെല്ലറയായ അറാതുകരി, കീച്ചേരികരി, കൂടന്റെകരി, അപ്പാപ്പന്‍ കരി, മാന്നൂകരി എന്നിവ ഉള്‍പ്പെടുന്ന 380 ഏക്കറില്‍ അധികം വരുന്ന പാടശേഖരം വൈക്കം കരിനില വികസന ഏജന്‍സിയുടെ കീഴില്‍ വരുന്ന പ്രദേശമാണ്. ഇത് മെത്രാന്‍ കായല്‍ മോഡലില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷിയോഗ്യമാക്കണമെന്ന് സി പി ഐ ബ്രഹ്മംഗലം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, കെ എസ് രത്‌നാകരന്‍, പി എസ് പുഷ്പമണി, കെ ആര്‍ ചിത്രലേഖ, അഖില്‍ദേവ് എന്നിവര്‍ പ്രസംഗിച്ചു. എം കെ സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി കെ പുഷ്‌ക്കരന്‍ സ്വാഗതവും പി സി ഹരിദാസന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. കെ കെ രവി അദ്ധ്യക്ഷത വഹിച്ചു. എം ഡി ബാബുരാജ്, സാബു പി മണലൊടി, കെ അജിത്ത്, എം കെ ശീമോന്‍, കെ സി നയനകുമാര്‍, അപ്പു, സന്ധ്യാമോള്‍ സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി വി കെ പുഷ്‌ക്കരനെ തിരഞ്ഞെടുത്തു. പതിമൂന്നംഗ ലോക്കല്‍ കമ്മറ്റിയെയും തിരഞ്ഞെടുത്തു.