Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണിയന്‍ തല ഉദ്ഘാടനം
22/11/2017
ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലിയുടെ യൂണിയന്‍ തല ഉദ്ഘാടനം പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവപ്രതിഷ്ഠ കനകജൂബിലി ആഘോഷങ്ങളുടെ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ തല ഉദ്ഘാടനം പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ പി.പി സന്തോഷ്, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, എസ്.കെ സജി, ഇ.വേലായുധന്‍, ജി.എസ്.ബൈജു, സുധീര്‍ ഇടവട്ടം, റ്റി.കെ രാജേഷ്, വി.ഡി സുനില്‍കുമാര്‍, റ്റി.ഗോപാലകൃഷ്ണന്‍, പി.വി വിവേക്, മണിമോഹന്‍, ലൈല ചെല്ലപ്പന്‍, അനില്‍ സച്ചിത്ത് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലെ ഭാരവാഹികള്‍ പങ്കെടുത്തു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ശിവഗിരി മഹാസമാധി കനക ജൂബിലി പ്രയാണയാത്രയ്ക്ക് ഡിസംബര്‍ 17ന് കോട്ടയം തിരുനക്കര െൈമതാനത്ത് സ്വീകരണം നല്‍കാനും 100 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.