Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും സമ്മേളനവും നടത്തി.
22/11/2017
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വകര്‍മ്മ സഭയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന യോഗം സംസ്ഥാന കൗണ്‍സിലര്‍ എന്‍.കരുണാകരനാചാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വകര്‍മ്മ മഹാസഭയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് അഖില കേരള വിശ്വകര്‍മ്മസഭ താലൂക്ക് കമ്മറ്റി പ്രകടനവും സമ്മേളനവും നടത്തി. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വകര്‍മ്മജര്‍ക്ക് 8 ശതമാനം സംവരണം നടപ്പിലാക്കി അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന കൗണ്‍സിലര്‍ എന്‍.കരുണാകരനാചാരി ഉദ്ഘാടനം ചെയ്തു. എസ്.കൃഷ്ണന്‍, എസ്.ശ്രീകുമാര്‍, രാജന്‍ കുന്നപ്പള്ളി, രാമചന്ദ്രന്‍, സുനേഷ്, ഹരി, പവനന്‍ എന്നിവര്‍ പ്രസംഗിച്ചു.