Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബ സംഗമവും
22/11/2017
കാരുണ്യ റസിഡന്റസ് അസ്സോസിയേഷന്റെ കുടുംബ സംഗമവും വാര്‍ഷികവും റെസിഡന്റസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യുവതലമുറയെ നാശത്തിലേക്ക് നയിക്കുന്ന മദ്യം - മയക്കുമരുന്നുകളുടെ ഉപയോഗം തടയാന്‍ റെസിഡന്റസ് അസ്സോസിയേഷനുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് റെസിഡന്റസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണപിള്ള പറഞ്ഞു. കാരുണ്യ റസിഡന്റസ് അസ്സോസിയേഷന്റെ വാര്‍ഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.ശിവശങ്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ.ബാബു, ശിവരാമകൃഷ്ണന്‍ നായര്‍, ഡോ. പരമേശ്വരശര്‍മ്മ, പ്രൊഫ. പുരുഷോത്തമന്‍ നായര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ സരസീജന്‍, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.