Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
22/11/2017

വൈക്കം: നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മുന്‍വര്‍ഷങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി ആയിരം നെല്‍മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ കര്‍ഷകര്‍ വലിയ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. അപ്പര്‍കുട്ടന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ 26 ഗ്രാം എന്നത് അസാധ്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. നെല്ല് സംഭരണത്തില്‍ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി വെച്ചൂര്‍, തലയാഴം, കല്ലറ, വടയാര്‍ പ്രദേശങ്ങളെ കരിനിലമായി അംഗീകരിച്ച് കര്‍ഷകരെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഓയില്‍ പാം ഇന്‍ഡ്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് അപ്പര്‍ സമീപപഞ്ചായത്തുകളിലെ കര്‍ഷകരുടെ നെല്ല് സംഭരിക്കുന്നിന് സര്‍ക്കാര്‍ ഇടപടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, കര്‍ഷകസംഘം ഏരി.യാ കമ്മിറ്റി അംഗം ജോസഫ് ഇടത്തില്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.