Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
22/11/2017

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയെ വൈക്കത്ത് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 11നാണ് ജാഥ വൈക്കത്ത് എത്തിച്ചേരുന്നത്. സ്വീകരത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിലെല്ലാം വിവിധ സംഘടനകളുടെ കമാനങ്ങളും ആശംസാബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയില്‍ നിന്നും പഞ്ചവാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും നിലക്കാവടികളുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് ആനയിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അക്കരപ്പാടം ശശി, കണ്‍വീനര്‍ അഡ്വ. പി.പി സിബിച്ചന്‍, നേതാക്കളായ ആര്‍.മോഹന്‍ദാസ്, ബഷീര്‍ പുത്തന്‍പുര, കെ.ഗിരീഷ് എന്നിവര്‍ അറിയിച്ചു. തുടര്‍ന്ന് ബോട്ട്‌ജെട്ടിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം മുന്‍മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.