Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒപ്പുശേഖരണം നടത്തി.
22/11/2017
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി ഐ.എന്‍.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി ഐ.എന്‍.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി ചിത്രാംഗദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി മനോജ്, ഡി.സി.സി സെക്രട്ടറിമാരായ പി.വി പ്രസാദ്, അബ്ദുല്‍സലാം റാവുത്തര്‍, മണ്ഡലം പ്രസിഡന്റ് എം.ഡി സത്യന്‍, സബിത സലിം, കുഞ്ഞുമോള്‍ ബാബു, പൗലോസ് കൊല്ലങ്ങാട്ടുതറ, പങ്കജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.