Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രസംഘമെത്തി.
14/01/2016
പാര്‍ലമെന്ററി ബോര്‍ഡ് കെ.സി ത്യാഗി എം.പി, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ്.എന്‍ ത്രിപാഠി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൈക്കം കയര്‍ മാററ്‌സ് ആന്റ് മാററിംഗ്‌സ് സഹകരണ സംഘത്തിലെത്തിയപ്പോള്‍

കയര്‍ മേഖലയിലെ യന്ത്രവല്‍ക്കരണത്തെക്കുറിച്ചും ഉല്‍പന്നത്തിന്റെ മികവും വിപണനസാധ്യതകളും വിലയിരുത്തുവാന്‍ കേന്ദ്രസംഘമെത്തി. 14 എം.പിമാര്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘമാണ് വൈക്കത്ത് എത്തിയത്. കയര്‍ മേഖലയില്‍ നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന കയര്‍ മാററ്‌സ് ആന്റ് മാററിംഗ്‌സ് സൊസൈററിയിലാണ് സംഘമെത്തിയത്. 15-ാം പഞ്ചവത്സര പദ്ധതിയില്‍ കയര്‍ വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനാവശ്യമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായാണ് പാര്‍ലമെന്ററി ബോര്‍ഡ് കെ.സി ത്യാഗി എം.പി, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ്.എന്‍ ത്രിപാഠി എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തിന്റെ വിവിധ ഉല്‍പാദന യൂണിററുകള്‍ ഇവര്‍ സന്ദര്‍ശനത്തിനെത്തിയത്. കേരളത്തിന്റെ പരമ്പരാഗത മേഖലയുടെ ഈററില്ലമായ കയറില്‍ ഇവര്‍ അത്ഭുതം പ്രകടിപ്പിച്ചു. കയറിനെക്കുറിച്ചും പെട്രോളിയം ഉല്‍പന്നങ്ങളെക്കുറിച്ചും പഠനം നടത്തുന്നതിനാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംഘം കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് ചെമ്മനാകരിയിലെ കയര്‍ സംഘത്തിലെത്തി സെമി ഓട്ടോമാററിക് ഡീഫൈബറിംഗ് യൂണിററ്, സ്പിന്നിംഗ് യന്ത്രം, വുഡന്‍ തറി എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി. നിലവിലെ ഉല്‍പാദനച്ചെലവിന് അനുസരണമായി കയറിനും കയര്‍ ഉല്‍പന്നങ്ങള്‍ക്കും വില ലഭിക്കുന്നില്ലെന്നും അഭ്യന്തരവിപണിയില്‍ കയറിനും കയര്‍ ഉല്‍പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിച്ചെങ്കില്‍ മാത്രമേ പ്രതിസന്ധിയിലായ ഈ പരമ്പരാഗത വ്യവസായത്തെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് കയര്‍ സഹകരണസംഘം പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, കെ.എസ് വേണുഗോപാല്‍ എന്നിവര്‍ പ്രതിനിധി സംഘത്തോട് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും മററ് സ്ഥലങ്ങളിലും കയര്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതദുരിതങ്ങള്‍ക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ സാധിക്കും. കയര്‍ മേഖലയില്‍ പുതുതായി തൊഴിലാളികള്‍ എത്തുന്നില്ല. കാലം മാറിയതനുസരിച്ചുള്ള വരുമാന വര്‍ദ്ധനവ് ലഭിക്കാത്ത കേരളത്തിലെ ഏക പരമ്പരാഗതമേഖലയിലേക്ക് കാലെടുത്ത് വെക്കുവാന്‍ പുതുതലമുറയെ ആകര്‍ഷിപ്പിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. കൂടാതെ ആധുനികവല്‍ക്കരണവും മേഖലയില്‍ വരുത്തണം. ഒരു ദിവസത്തെ തൊഴിലിന് ഈ മേഖലയില്‍ ഇപ്പോള്‍ ഒരാള്‍ക്ക് ലഭിക്കുന്നത് 30 രൂപയാണ്. ഇതിനു മാററമുണ്ടാകണം. കൂടാതെ വിപണി സാധ്യതകള്‍ മെച്ചപ്പെടുത്തുവാനും തയ്യാറാകണമെന്ന് വിവിധ സഹകരണസംഘ യൂണിററുകള്‍ പഠനസംഘത്തോട് പറഞ്ഞു. പരമ്പരാഗത കയര്‍ സംഘങ്ങള്‍ക്ക് വൈദ്യുതി ചെലവ് കുറക്കുവാന്‍ അടിസ്ഥാനപരമായ മാററങ്ങള്‍ കൊണ്ടുവരണം. തകര്‍ച്ചയിലേക്ക് നിലംപൊത്തുന്ന കയര്‍ മേഖലയ്ക്ക് വരുംനാളുകളില്‍ നിലനില്‍പുണ്ടാകണമെങ്കില്‍ ഭരണസിരാകേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഒരേസ്വരത്തില്‍ കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. ഗുണുപ്പെടുന്ന രീതിയിലുള്ള മാററങ്ങള്‍ കയര്‍ മേഖലയില്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് സംഘം മടങ്ങിയത്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവര്‍ക്ക് കൂപ്പുകൈകള്‍ നല്‍കി.