Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ്‌നാടകം നടത്തി
20/11/2017
നാഷണല്‍ ഇന്റഗ്രേഷന്‍ ദിനാചരണത്തോടനുബന്ധിച്ച് സത്യാഗ്രഹ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനത്ത് നടത്തിയ തെരുവ് നാടകം

വൈക്കം: നാഷണല്‍ ഇന്റഗ്രേഷന്‍ ദിനാചരണത്തോടനുബന്ധിച്ച് സത്യാഗ്രഹ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനത്ത് നടത്തിയ തെരുവ്‌നാടകം കാണികള്‍ക്ക് വേറിട്ടൊരു കാഴ്ച്ചയായി. നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശമായിരുന്നു തെരുവ് നാടകത്തിലെ പ്രമേയം . ജാതിമത ഭേതമില്ലാതെ ഭാഷാവ്യത്യാസമില്ലാതെ എല്ലാ ഭാരതീയരും ഒന്നാണെന്ന സന്ദേശമടങ്ങിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചത്. എന്‍.എസ്.എസ് യൂണിറ്റ് ഭാരവാഹികളായ കെ.എസ് സിന്ധു, വൈ.ബിന്ദു, വിനു മോഹന്‍, സ്‌നേഹ.എം, വേണു, ബിനു രാജ്, സുചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.