Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മീയചൂഷണങ്ങള്‍ക്കെതിരെയുള്ളബോധവല്‍ക്കരണത്തിന് ഉജ്ജ്വലതുടക്കം
20/11/2017
'ആത്മീയചൂഷണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ സംസാരിക്കുന്നു.

തലയോലപ്പറമ്പ്: സമൂഹത്തിന്റെ ധാര്‍മികവും നവോത്ഥാനവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവടതാല്‍ര്യങ്ങള്‍ കടന്നു വന്നത് സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് തലയോലപ്പറമ്പില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിച്ച കാംപെയ്ന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.'ആത്മീയചൂഷണങ്ങള്‍ക്കെതിരെ' എന്ന പ്രമേയത്തില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ഐ.എസ്.എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹാരിസ് കായക്കൊടി നിര്‍വ്വഹിച്ചു. അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായി. കേരളത്തില്‍ ലൗജിഹാദും നിര്‍ബന്ധമത പരിവര്‍ത്തനവും നടക്കുന്നുണ്ടെന്ന സംഘ്പരിവാര്‍ സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആരോപണങ്ങള്‍ തള്ളികൊണ്ടാണ് പുതിയ ഹൈക്കോടതി വിധിയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. നന്മകള്‍ സ്ഥാപിക്കാനുള്ള ത്യാഗപരിശ്രമങ്ങളെ കുറിക്കുന്ന ജിഹാദ് എന്ന പവിത്രമായ പദപ്രയോഗത്തെ 'പ്രണയം' എന്ന തിന്മയോട് ചേര്‍ത്ത് അവതരിപ്പിക്കുന്നത് ഇസ്‌ലാമിക ആദര്‍ശത്തെ അവഹേളിക്കലാണെന്ന് സമ്മേളനം വ്യക്തമാക്കി. നിര്‍ബന്ധമതപരിവര്‍ത്തനം മതവിരുദ്ധമാണെന്ന് ഖുര്‍ആന്‍ അധ്യാപനങ്ങളിലൂടെ വ്യക്തമായിരിക്കെ ഇസ്‌ലാമിലേക്ക് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിക്കുന്നത് നീതികരിക്കാനാകില്ല. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷവിരോധവും, അക്രമ പ്രവര്‍ത്തനങ്ങളും ജാതി തിരിഞ്ഞുള്ള സംഘര്‍ഷങ്ങളും ആശങ്കാജനകമാണ്. ഈ രംഗത്ത് ഭരണകൂടം കാണിക്കുന്ന തികഞ്ഞ അലംഭാവം പ്രതിഷേധാര്‍ഹമാണ്. ഫാസിസവും സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തങ്ങളും സമൂഹത്തില്‍ അസ്വസ്ഥതയും ഭീതിയും മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്ന യാഥാര്‍ഥ്യം എല്ലാവിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളണം. വ്യക്തികളുടെയും സമൂഹത്തിന്റെയും ശാശ്വതസമാധാനത്തിനും നിലനില്‍പ്പിനും ഖുര്‍ആന്‍ മുന്നോട്ട് വെയ്ക്കുന്ന സന്ദേശങ്ങളെ പഠിക്കുവാനും പ്രചരിപ്പിക്കുവാനും യുവസമൂഹം മുന്നോട്ട് വരണം. എങ്കിലെ സമൂഹത്തില്‍ നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളു. വൈകിട്ട് 5ന് ആരംഭിച്ച സമ്മേളനത്തില്‍ മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി കൊച്ചി അധ്യക്ഷനായി. ശിവഗിരിമഠം പ്രതിനിധി എ.വി അശോകന്‍, മുസ്‌ലിംലീഗ് ജില്ലാസമിതി അംഗം അഡ്വ.പി.എം ജമാല്‍, മുജാഹിദ് ദഅ്‌വാ സമിതി ജില്ലാസെക്രട്ടറി ജാബിര്‍ വി മൂസ, ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലാ മാഞ്ഞാലി, സഫ്‌വാന്‍ ആലപ്പുഴ, അഷ്‌റഫ്‌സുല്ലമിഒതായി എന്നിവര്‍ സംസാരിച്ചു.