Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സംഗമവും ഓഫീസ് കെട്ടിട ഫണ്ട് സ്വീകരണവും
20/11/2017
വടയാര്‍ 912-ാംനമ്പര്‍ എന്‍എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം യൂണിയന്‍ പ്രസിഡന്റ് ഡോ.സി ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും ഓഫീസ് കെട്ടിട ഫണ്ട് സ്വീകരണവും ഡോക്ടര്‍ ബിരുദം ലഭിച്ചവരെ അനുമോദിക്കലും എന്‍ഡോവ്‌മെന്റ് - സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡോവ്‌മെന്റ് വിതരണം പി.ജി.എം നായര്‍ നടത്തി. സീതാ.ജി മേനോന്‍ ആത്മീയ പ്രഭാഷണം നടത്തി. ശ്രീലേഖ മണിലാല്‍, കെ.എസ് സാജുമോന്‍, വേണുഗോപാല്‍, എസ്.വി സുരേഷ്‌കുമാര്‍, എം.അനില്‍കുമാര്‍, കെ.കെ ബേബി, കെ.കെ സാജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ശ്രീജിത്ത്, ഡോ. വൈശാലി.വി നായര്‍, ഡോ.അര്‍ച്ചന.ജെ നായര്‍ എന്നിവരെ ആദരിച്ചു.